രാജ രാജ ചോളൻ ഹിന്ദുവായിരുന്നില്ലെന്ന് വെട്രിമാരൻ, പിന്തുണച്ച് കമൽഹാസൻ; എതിർപ്പുമായി ബി.ജെ.പി.


ഹിന്ദു മതം എന്ന പ്രയോ​ഗം രാജ രാജ ചോളന്റെ കാലഘട്ടത്തിലുണ്ടായിരുന്നില്ലെന്ന് വെട്രിമാരനെ പിന്തുണച്ചുകൊണ്ട് കമൽ ഹാസൻ പറഞ്ഞു.

വെട്രിമാരൻ | ഫോട്ടോ: എ.എഫ്.പി

രാജ രാജ ചോളൻ ഹിന്ദുമത വിശ്വാസിയായിരുന്നില്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയിൽ വിവാദം. വെട്രിമാരനെ പിന്തുണച്ച് നടനും മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ രം​ഗത്തെത്തി. അതേസമയം, വെട്രിമാരന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. രം​ഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്.

നമ്മുടെ പ്രതീകങ്ങളെല്ലാം തുടർച്ചയായി തട്ടിപ്പറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഒരു ചടങ്ങിനിടെ വെട്രിമാരൻ പറഞ്ഞത്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇത്‌ അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. സിനിമ ഒരു പൊതു മാധ്യമമായതിനാൽ, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും വെട്രിമാരൻ പറഞ്ഞു.ഹിന്ദു മതം എന്ന പ്രയോ​ഗം രാജ രാജ ചോളന്റെ കാലഘട്ടത്തിലുണ്ടായിരുന്നില്ലെന്ന് വെട്രിമാരനെ പിന്തുണച്ചുകൊണ്ട് കമൽ ഹാസൻ പറഞ്ഞു. വൈണവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം കൊണ്ടുവന്നത്. തൂത്തുക്കുടിയുടെ പേര് അവർ എങ്ങനെ മാറ്റിയെന്നത് തന്നെ ഇതിനുള്ള ഉദാഹരണം. കമൽ പറഞ്ഞു.

അതേസമയം, വെട്രിമാരനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ബി.ജെ.പി നേതാവ് എച്ച്.രാജ രം​ഗത്തെത്തി. രാജ രാജ ചോളൻ ഹിന്ദു രാജാവാണെന്ന് രാജ പറഞ്ഞു. വെട്രിമാരനെപ്പോലെ എനിക്ക് ചരിത്രത്തിൽ വലിയ അറിവില്ല, പക്ഷേ രാജരാജ ചോളൻ നിർമ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാട്ടട്ടെ. ശിവപാദ ശേഖരൻ എന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. അന്ന് അദ്ദേഹം ഹിന്ദു ആയിരുന്നില്ലേ എന്നും എച്ച് രാജ ചോദിച്ചു.

രാജ രാജ ചോളന്റെ കഥ പറയുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം തിയേറ്ററുകളിലെത്തി അധികം ദിവസമാവാത്ത സമയത്താണ് ഈ വിവാദം ഉയർന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി മണിരത്നമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: vetrimaaran's comment on raja raja cholan making new debate, kamal haasan supporting vetrimaaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented