സം​ഗീതസംവിധായകൻ അനിരുദ്ധിന്റെ മുത്തച്ഛനും സംവിധായകനുമായ എസ്.വി. രമണൻ അന്തരിച്ചു


അമ്മ മീനാക്ഷി സംഗീതജ്ഞയും സംഗീത സംവിധായികയുമാണ്. നർത്തകി പത്മ സുബ്രഹ്മണ്യവും എഴുത്തുകാരനും സംവിധായകനുമായ എസ്. കൃഷ്ണസ്വാമിയും സഹോദരങ്ങളാണ്.

എസ്.വി. രമണൻ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ചെന്നൈ: സംവിധായകനും ശബ്ദകലാകാരനുമായ എസ്.വി. രമണൻ (87) അന്തരിച്ചു. മുൻകാല പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ. സുബ്രഹ്മണ്യന്റെ മകനും ഇപ്പോഴത്തെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ മുത്തച്ഛനുമാണ്.

ദൂരദർശന്‍റെ ശൈശവകാലത്ത് തെക്കേ ഇന്ത്യയിലെ പരസ്യചിത്രനിർമാണം നിയന്ത്രിച്ചിരുന്നത് എസ്.വി. രമണൻ തുടങ്ങിയ ജയശ്രീ പിക്‌ചേഴ്‌സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ ബ്രാൻഡുകൾക്കുംവേണ്ടി അദ്ദേഹം പരസ്യചിത്രങ്ങൾ നിർമിച്ചു. അവയ്ക്ക് ശബ്ദംകൊടുക്കുകയുംചെയ്തു. ‘വെള്ളിനാവിന്റെ ഉടമ’ എന്നറിയപ്പെട്ടിരുന്ന രമണന്റെ റേഡിയോ പരിപാടികൾക്ക് ധാരാളം ആരാധകരുണ്ടായിരുന്നു.ടെലിവിഷനുവേണ്ടി ധാരാളം പരിപാടികൾ സംവിധാനംചെയ്തിട്ടുള്ള രമണൻ 1983-ൽ ‘ഉറവുകൾ മാറലാം’ എന്ന സിനിമ സംവിധാനംചെയ്തു. സുഹാസിനിയും വൈ.ജി. മഹേന്ദ്രനും മുഖ്യവേഷത്തിലെത്തിയ സിനിമയിൽ ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ എന്നിവർ അതിഥിതാരങ്ങളായിരുന്നു. ഈ ചിത്രത്തിന്റെ സംഗീതസംവിധാനവും നിർവഹിച്ച രമണൻ മാന്യം, ദുരൈബാബു എന്നീ സിനിമകളും സംവിധാനം ചെയ്തു.

അമ്മ മീനാക്ഷി സംഗീതജ്ഞയും സംഗീത സംവിധായികയുമാണ്. നർത്തകി പത്മ സുബ്രഹ്മണ്യവും എഴുത്തുകാരനും സംവിധായകനുമായ എസ്. കൃഷ്ണസ്വാമിയും സഹോദരങ്ങളാണ്. എസ്.വി. രമണന്റെ മകളും നർത്തകിയുമായ ലക്ഷ്മി രവിചന്ദറിന്റെ മകനാണ് സംഗീത സംവിധായകൻ അനിരുദ്ധ്.

Content Highlights: veteran tamil director sv ramanan passed away, uravukal maaralam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented