മുംബൈ: പഴയകാല നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍, ന്യൂമോണിയബാധയെ തുടര്‍ന്നാണ് അന്ത്യം. പഴയകാല നടി ഷോമ ആനന്ദാണ് ഭാര്യ. മകള്‍: സാറ.

മുംബൈ സെന്‍ട്രല്‍, എഹ്‌സാസ്, ഗുംനാം ഹൈ കൊയി, തുടങ്ങിയവയാണ് താരിഖിന്റെ പ്രശസ്തമായ ചിത്രങ്ങള്‍. വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേര്‍ തുടങ്ങിയവര്‍ അഭിനയിച്ച ജനം കുണ്ഡലി സംവിധാനം ചെയ്തത് താരിഖാണ്. ബഹാര്‍ ആനെ തക്കാണ് സംവിധാനം ചെയ്ത മറ്റൊരു  ചിത്രം. കാദ്വ സച്ച് എന്നൊരു ടെലിവിഷന്‍ ഷോ സംവിധാനം ചെയ്തിട്ടുണ്ട്.

Content Highlights: Veteran Bollywood Actor-Director Tariq Shah Passes Away