ബെം​ഗളുരു : മുതിർന്ന തെന്നിന്ത്യൻ നടി ജയന്തി (76) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 

അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തിൽ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 

1963ൽ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എൻ.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാർ, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

പാലാട്ട് കോമൻ, കാട്ടുപ്പൂക്കൾ, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗർണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ജയന്തി. 

ഏഴ് തവണ മികച്ച നടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയർ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. 

content highlights : Veteran actress Jayanthi passes away at 76