ചെന്നൈ : നടനും നാടൻ പാട്ട് ഗായകനുമായ ടികെഎസ് നടരാജൻ (87) ചെന്നൈയിൽ അന്തരിച്ചു.  500 ൽ പരം സിനിമകളിൽ സ്വഭാവ നടനായി വേഷമിട്ടിട്ടുണ്ട്. 1954 ൽ പുറത്തിറങ്ങിയ രാധ പാസം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തെത്തുന്നത്.

എംജിആർ ചിത്രം കണവൻ, ശിവാജി ​ഗണേശന്റെ ദൈവ മകൻ, നാടോടി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. എഴുപതുകളിലും എൺപതുകളിലും സിനിമൽ സജീവമായിരുന്നു. സിനിമാ പൈത്യം, ആടുപുലിയാട്ടം, തീ. നാൻ സി​ഗപ്പു മനിതൻ എന്നീ ചിത്രങ്ങളിൽ സ്വഭാവ നടനായി വേഷമിട്ടു.

നടനെന്നതിലുപരി ​ഗായകനായും പേരെടുത്ത നടരാജന്റെ ഏറ്റവും പ്രശസ്തമായ ​ഗാനമാണ് വാങ്ക മാപ്പിളൈ വാങ്ക എന്ന ചിത്രത്തിലെ എന്നാടി മുനിയമ്മ എന്ന പാട്ട്. 1984 ലാണ് ഈ ​ഗാനം പുറത്തിറങ്ങുന്നത്. പിന്നീട് ഇതേ ​ഗാനം 2006 ൽ അർജുൻ സർജ നായകനായെത്തിയ വാത്തിയാറിലും ഉപയോ​ഗിക്കുകയുണ്ടായി.

Content Highlights :Veteran actor T K S Natarajan passed away