മുംബൈ: മുതിര്‍ന്ന നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ (81) കോവിഡ്  ബാധിച്ച് മരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ്  കിഷോര്‍ നന്ദലസ്‌കറിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ കോവിഡ് 19 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

മറാത്തി സിനിമയിലൂടെയാണ്  നന്ദലസ്‌കര്‍ ശ്രദ്ധനേടുന്നത്. 1989 ല്‍ പുറത്തിറങ്ങിയ മിന ടിക്കയായിരുന്നു ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. ഖാഖി, വാസ്തവ്. സിംഗം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 

Content Highlights: Veteran actor Kishore Nandlaskar dies of Covid 19 in Maharashtra