കൊച്ചി: നടന്‍ അലന്‍സിയറിനെതിരേ പരാതിയുമായി സംവിധായകന്‍ വേണു. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടിയുള്ള സിനിമ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ അലന്‍സിയര്‍ വേണുവിനോട് മോശമായി പെരുമാറി എന്നാണ് ആരോപണം.

Content Highlights: venu director files complaint against actor Alencier Ley Lopez FEFKA