'വെങ്കി 75' പോസ്റ്റർ | photo: special arrangements
തെലുങ്ക് നടന് വെങ്കിടേഷിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം വരുന്നു. വെങ്കിടേഷിന്റെ 75-ാമത്തെ ചിത്രത്തിന് 'വെങ്കി 75' എന്നാണ് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്. സൈലേഷ് കൊളാനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിഹാരിക എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനപള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. 'ശ്യാം സിംഹ റോയ്'ക്ക് ശേഷം നിഹാരിക എന്റര്ടെയ്ന്മെന്റിന്റെ രണ്ടാമത്തെ നിര്‍മാണ സംരംഭമാണ് ചിത്രം.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി 25-ന് പുറത്തിറങ്ങും. ഇതിനോടകം തന്നെ പുറത്തുവന്ന പ്രീ പോസ്റ്റര്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും 'വെങ്കി 75' എന്നാണ് പ്രീ ലുക്ക് പോസ്റ്റര്‍ നല്കുന്ന സൂചനകള്‍. പി.ആര്.ഒ -ശബരി.
Content Highlights: venkitesh 75 th film first look poster on january 25
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..