കഥ പറയുന്നതിനേക്കാൾ പ്രയാസമാണ് സത്യം പറയുന്നത്, വെന്ത് തണിന്തത് കാട് ട്രെയിലർ


വിവിധ ​ഗെറ്റപ്പുകളിൽ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്ത് തണിന്തത് കാട്.

വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിൽ ചിമ്പു | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിമ്പുവാണ് ചിത്രത്തിലെ നായകൻ. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

വിവിധ ​ഗെറ്റപ്പുകളിൽ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്ത് തണിന്തത് കാട്. രണ്ട് ഭാ​ഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യഭാ​ഗത്തിന്റെ ട്രെയിലറാണിപ്പോൾ വന്നിരിക്കുന്നത്. രണ്ടാം ഭാ​ഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്. മലയാളി താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. രാധിക ശരത്കുമാറും താരനിരയിലുണ്ട്.

ജയമോഹന്റേതാണ് തിരക്കഥ. എ.ആർ റഹ്മാൻ സം​ഗീത സംവിധാനവും താമരൈ വരികൾ രചിക്കുകയും ചെയ്തിരിക്കുന്നു. സിദ്ധാർത്ഥ നൂനിയാണ് ക്യാമറ. വേൽസ് ഫിലിംസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ ​ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 15-ന് തിയേറ്ററുകളിലെത്തും.

Content Highlights: Vendhu Thanindhathu Kaadu Official Trailer, Silambarasan TR, Gautham Vasudev Menon, A. R. Rahman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented