വിവിധ ​ഗെറ്റപ്പുകളിൽ ചിമ്പു, 'വെന്ത് തണിന്തത് കാട്' സെപ്റ്റംബർ 15 ന്


രണ്ടു ഭാ​ഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യ ഭാ​ഗത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.

വെന്ത് തണിന്തത് കാട് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഗൗതം മേനോൻ - ചിമ്പു ചിത്രം "വെന്ത് തണിന്തത് കാട്" കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള എച്ച് ആർ പിക്ചേഴ്സ് സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തിക്കുന്നു. വിവിധ ​ഗെറ്റപ്പുകളിൽ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്ത് തണിന്തത് കാട്. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്.

രണ്ടു ഭാ​ഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യ ഭാ​ഗത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ട്രെൻഡിങ്ങിൽ മുന്നിലുള്ള ചിത്രത്തിന്റെ ട്രെയിലർ 18 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. രണ്ടാം ഭാഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്. മലയാളി താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. രാധിക ശരത്കുമാറും താരനിരയിലുണ്ട്.

ജയമോഹന്റേതാണ് തിരക്കഥ. എ.ആർ റഹ്മാൻ സം​ഗീത സംവിധാനവും താമരൈ വരികൾ എഴുതുകയും ചെയ്തിരിക്കുന്നു. സിദ്ധാർത്ഥ നൂനിയാണ് ക്യാമറ. വേൽസ് ഫിലിംസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ ​ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉദയ നിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തിൽ പങ്കാളികളാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: vendhu thanindhathu kaadu realease date announced, STR, Gautham Vasudev Menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented