അമ്പരപ്പിക്കുന്ന ഗെറ്റപ്പില്‍ ചിമ്പു, 'വെന്ത് തുണിന്തത് കാട്' ടീസര്‍


അധികം സംഭാഷണങ്ങളില്ലാത്ത ടീസറില്‍ എ.ആര്‍. റഹ്മാന്‍ ആലപിച്ച ഗാനമാണ് പശ്ചാത്തലത്തില്‍.

വെന്ത് തുണിന്തത് കാട് ടീസറിൽ നിന്നൊരു രംഗം | ഫോട്ടോ: youtu.be|yuhAAONZvVI

ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'വെന്ത് തുണിന്തത് കാടി'ന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

അധികം സംഭാഷണങ്ങളില്ലാത്ത ടീസറില്‍ എ.ആര്‍. റഹ്മാന്‍ ആലപിച്ച ഗാനമാണ് പശ്ചാത്തലത്തില്‍. എ.ആര്‍. റഹ്മാന്‍ തന്നെയാണ് സംഗീതസംവിധാനവും. ജയമോഹനാണ് ചിത്രത്തിന്റെ രചന. സിദ്ധാര്‍ത്ഥ നൂനി ഛായാഗ്രഹണവും അന്തോണി എഡിറ്റിങ്ങും താമരൈ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. ലീ വിറ്റേക്കര്‍ ആണ് സംഘട്ടന സംവിധാനം.

വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ഭാഗമായി ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിണ്ണൈത്താണ്ടി വരുവായാ, അച്ചം യെണ്‍പത് മടമൈയെടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. മാനാട് ആണ് ചിമ്പുവിന്റേതായി ഈയിടെ പുറത്തിറങ്ങിയ ചിത്രം.

Content Highlights: Vendhu Thanindhathu Kaadu Official Teaser, Silambarasan TR, Gautham Vasudev Menon, A R Rahman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented