അനിൽ കപൂർ, മഞ്ജു വാര്യർ, ആർ.മാധവൻ | ചിത്രം: ഫെയ്സ്ബുക്ക്
ബോളിവുഡ് താരം അനില്‍ കപൂറും തെന്നിന്ത്യന്‍ നായകന്‍ മാധവനും മുതല്‍ മലയാളത്തിന്റെ പ്രിയനായകരായ ടൊവിനോ തോമസും ബിജുമേനോനും വരെ. സംവിധായകരില്‍ രഞ്ജിത്തിലും പ്രിയദര്‍ശനിലും ഗൗതം വാസുദേവ് മേനോനിലും തുടങ്ങുന്ന വമ്പന്മാരുടെ നിര. മഞ്ജുവാര്യരും സൗബിനും ആദ്യമായി പ്രധാനവേഷങ്ങളില്‍ ഒരുമിക്കുന്ന 'വെള്ളരിക്കാ പട്ടണ'ത്തിന് ആശംസനേര്‍ന്നത് ഇന്ത്യന്‍സിനിമയുടെ വിവിധമേഖലകളില്‍ നിന്നുള്ളവരാണ്. ഞായറാഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ മഹേഷ് വെട്ടിയാറിന് ആശംസ നേര്‍ന്നുമായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്. 'വെള്ളരിക്കാ പട്ടണം ലാഫ് റവലൂഷന്‍' എന്ന ആശംസയുമായാണ് മാധവന്‍ ട്വിറ്ററിലെത്തിയത്. ഗൗതം വാസുദേവ് മേനോന്‍ കുറിച്ചത് ഇങ്ങനെ: 'ഈ പോസ്റ്ററില്‍ എന്റെ കണ്ണുകളുടക്കിയത് അതിന്റെ മനോഹാരികത കൊണ്ട് മാത്രമല്ല. എനിക്ക് പ്രിയപ്പെട്ടവരായ മഞ്ജുവിന്റെയും സൗബിന്റെയും സാന്നിധ്യം കൊണ്ടുകൂടിയാണ്.' സ്മാഷിങ് എന്നാണ് മഞ്ജുവിന് അദ്ദേഹം നല്കിയ വിശേഷണം. ബ്രില്യന്റ് എന്നായിരുന്നു സൗബിനുള്ള വിശേഷണം.
പ്രശസ്ത ടി.വി. അവതാരകനും കൊമേഡിയനും പൊളിറ്റിക്കല്‍ സറ്റയറിസ്റ്റുമായ സൈറസ് ബ്രോച്ചയും വെള്ളരിക്കാപട്ടണം ടീമിന് ആശംസ നേര്‍ന്നു. ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റര്‍ ഷെയര്‍ ചെയ്ത മറ്റൊരു പ്രമുഖ താരം.
സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകന്‍ എ.എല്‍.വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. തെന്നിന്ത്യന്‍താരങ്ങളായ മേഘ്ന ആകാശ്, നിധി അഗര്‍വാള്‍,റൈസ വില്‍സന്‍, അക്ഷര ഗൗഡ, രജീന കസാന്‍ഡ്ര, ഹേബ പട്ടേല്‍, തെന്നിന്ത്യയിലെ പ്രമുഖസംവിധായകരായ വിക്രം കുമാര്‍, ആര്‍.രവികുമാര്‍, അറുമുഖ കുമാര്‍, ജോണ്‍ മഹേന്ദ്രന്‍, പ്രമുഖ കൊമേഡിയന്‍ കുനാല്‍ വിജേക്കര്‍, ആര്‍ഹ മീഡിയയുടെ പ്രണീത ജോണല ഗഡ, പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി ട്രാക്കറായ രമേശ് ബാല, പ്രമുഖ തെന്നിന്ത്യന്‍ നടന്മാരുടെ പി.ആര്‍.മാനേജറായ വംശികാക തുടങ്ങിയവരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു.
മലയാളസിനിമയിലെ പ്രമുഖരെല്ലാം വെള്ളരിക്കപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. ബിജുമേനോനും ടൊവിനോയ്ക്കും പുറമേ ജോജു ജോര്‍ജ്, സലിംകുമാര്‍, അര്‍ജുന്‍ അശോകന്‍, നവ്യനായര്‍, അജു വർഗീസ്, അനു സിത്താര, രജീഷ വിജയന്‍, അനുശ്രീ, റീനു മാത്യൂസ്, അനുമോള്‍, മാലപാര്‍വതി, ഉണ്ണിമായ, നൂറിന്‍ ഷെറീഫ്, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍,ആഷിഖ് അബു, ദിലീഷ് പോത്തന്‍, ബേസിൽ ജോസഫ്, എബ്രിഡ് ഷൈൻ, മേജര്‍ രവി, അനൂപ് കണ്ണന്‍ തുടങ്ങിയവര്‍ ഇവരിലുള്‍പ്പെടുന്നു.
Content Highlights: Vellarikka pattanam, Anil Kapoor R Madhavan wishes Manju warrier Soubin Shahir starrer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..