വെള്ളിയാഴ്ച പുറത്തിറങ്ങുന്ന പ്രജേഷ് സെന്‍-ജയസൂര്യ ചിത്രം വെള്ളത്തിന് ആശംസകള്‍ നേര്‍ന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍. മഞ്ജു വാര്യര്‍, സിദ്ദിഖ്, അജു വര്‍ഗീസ്, അഹാന കൃഷ്ണന്‍, അതിഥി രവി തുടങ്ങിയവര്‍ ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് തിയേറ്ററില്‍ തന്നെ സിനിമ കാണണമെന്നും ഇവര്‍ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു.
കൊവിഡ് 19 പ്രതിസന്ധിക്കുശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് 'വെള്ളം'. മദ്യപാനിയായ ഒരാളുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി എന്നാണ് ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് 'വെള്ളം' നിര്‍മ്മിച്ചിരിക്കുന്നത്.
ബി.കെ ഹരിനാരായണന്‍, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. റോബി രാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം.
വ്യത്യസ്തമായ പല വേഷങ്ങള്‍ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ നടനാണ് ജയസൂര്യ. സുസു സുധി വാത്മീകം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. സംയുക്ത മേനോനും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് വെള്ളത്തിന്. വരുംമാസങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയ ഒട്ടേറെ മലയാളം ചിത്രങ്ങളും തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: vellam movie release Jayasurya Prajesh sen starrer Manju warrier siddique Aju Varghese Ahaana wishes