ണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കുചേരാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് വെള്ളം എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സ്‌നേഹ സഹായം. 

ഹൈബി ഈഡന്‍ എം പി  വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന ഓണ്‍ലൈന്‍ പഠന സഹായത്തിനുള്ള ടാബ്ലറ്റ് ചലഞ്ചിലേക്കാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ധനസഹായം നല്‍കിയത്. 

ജയസൂര്യ നായകനാവുന്ന ചിത്രമാണ് വെള്ളം. പ്രജീഷ് സെന്‍ ആണ് സംവിധാനം. ജോസ് കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രാ കാട്ടില്‍ എന്നിവരാണ് ഫ്രണ്ട്ലി പ്രൊഡക്ഷന്‍ ന്റെ ബാനറില്‍ വെള്ളം നിര്‍മിക്കുന്നത്. 

ഫ്രണ്ട്ലി പ്രൊഡക്ഷന് വേണ്ടി നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത്തും പ്രോജക്ട് ഡിസൈനര്‍ ബാദുഷയും ചേര്‍ന്ന് ചെക്ക് കൈമാറി.

Content Highlights : vellam movie producers donate to tablet challenge by Hibi Eden MP lock down online classes