യസൂര്യക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രം 'വെള്ള'ത്തിന്റെ ടീസർ പുറത്തുവിട്ട് മോഹൻലാൽ. ക്യാപ്റ്റന് ശേഷം ജയസൂര്യ-പ്രജേഷ്സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണ് 'വെള്ളം'.

താൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ ചിത്രത്തിലേതെന്ന് ജയസൂര്യ പറയുന്നു. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ അഭിനയിക്കുന്നത്.

സംയുക്ത മേനോൻ,സ്നേഹ എന്നിവരാണ് നായികമാർ. സിദ്ദിഖ്, ഇന്ദ്രൻസ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി,വെട്ടുക്കിളി പ്രകാശൻ,നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ,ബാബു അന്നൂർ,മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ,ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മിഎന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.

ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ,രഞ്ജിത് മണമ്പ്രക്കാട്ട്എന്നിവർ ചേർന്നു നിർമ്മിക്കുന്നു. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,നിധേഷ് നടേരി,ഫൗസിയ അബൂബക്കർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-ബിജിത്ത് ബാല.

പ്രൊജക്റ്റ് ഡിസൈൻ-ബാദുഷ,കോ പ്രൊഡ്യൂസർ-ബിജു തോരണത്തേൽ,
പ്രാെഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കല-അജയൻ മങ്ങാട്,
മേക്കപ്പ്-ലിബിസൺ മോഹനൻ,കിരൺ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ, സ്റ്റിൽസ്-ലിബിസൺ ഗോപി,പരസ്യകല-തമീർ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഗിരീഷ് മാരാർ,അസോസിയേറ്റ് ഡയറക്ടർ-ജിബിൻ ജോൺ, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് - വിജേഷ് വിശ്വം,ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി
,പ്രൊഡക്ഷൻ മാനേജർ-അഭിലാഷ്, വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്.പി. ആർ. ഒ - എ എസ് ദിനേശ്.

Content Highlights :vellam malayalam movie teaser jayasurya birthday special released by mohanlal