വെള്ളാരംകുന്നിലെ വെള്ളിമീനുകൾ റിലീസിന്


വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന ചിത്രത്തിൽ നിന്ന്

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഉടൻ തീയേറ്ററുകളിലെത്തുന്നു.

പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതിന്റെ സങ്കീർണ്ണതകൾ ഒരു വശത്ത് ! സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത് ! നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ രണ്ട് കുടുംബങ്ങളും നൽകുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.

ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ് , മിഥുൻ, രജീഷ് സേട്ടു , ഷിബു നിർമ്മാല്യം, ആലിക്കോയ , ക്രിസ്കുമാർ , ജീവൻ ചാക്ക, മധു സി നായർ , ബാലു ബാലൻ, ബിജുലാൽ , അഞ്ജു നായർ , റോഷ്നി മധു , കുട്ട്യേടത്തി വിലാസിനി, അപർണ്ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ - എ ജി എസ് മൂവിമേക്കേഴ്സ്‌ , രചന, സംവിധാനം - കുമാർ നന്ദ, നിർമ്മാണം - വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം - അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, ഗാനരചന - വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം - എം കെ അർജുനൻ , റാം മോഹൻ , രാജീവ് ശിവ, ആലാപനം - വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ - പാപ്പച്ചൻ ധനുവച്ചപുരo, ഓഡിയോ റിലീസ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെയ്ന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രീജിത് കല്ലിയൂർ, കല- ജമാൽ ഫന്നൻ , രാജേഷ്, ചമയം - പുനലൂർ രവി, വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വൽ എഫക്ട്സ് - സുരേഷ്, കോറിയോഗ്രാഫി - മനോജ്, ത്രിൽസ് ബ്രൂസ് ലി രാജേഷ്, പശ്ചാത്തല സംഗീതം - രാജീവ് ശിവ, കളറിംഗ് -എം. മഹാദേവൻ, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, വി എഫ എക്സ് ടീം - ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ - എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ - സുരേഷ് കീർത്തി, ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, വിതരണം - പല്ലവി റിലീസ്, സ്റ്റിൽസ് ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Content Highlights: Vellaaramkunnile Vellimeenukal Malayalam Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented