മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ രണ്ടാമത്തെ ഗാനമെത്തി. കടലും കരയും പോൽ തെല്ലും അകലം ഇല്ലാതെ  മനസും മനസും കെെകൾ കോര്‍ത്താൽ എന്നുതുടങ്ങുന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. ഷാൻ റഹാമാൻ സംഗീതം നൽകിയ  ഗാനം ആലപിച്ചിരിക്കുന്നത് എം. ജി. ശ്രീകുമാറാണ്. ഓണത്തിന്  ചിത്രം തിയേറ്ററുകളിലെത്തും. 

മൈക്കിൾ ഇടിക്കുള എന്ന കോളജ് പ്രിൻസിപ്പലായാണ്  ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. 

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ബെന്നി. പി .നായരമ്പലമാണ്.  

അനൂപ് മേനോൻ, സലിംകുമാർ, പ്രിയങ്ക നായർ, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അലൻസിയർ ലോപ്പസ്,  അരുൺ കുര്യൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.   

ഗാനം കേൾക്കാം