രിത്രത്തിന്റെ ഭാ​ഗമായ വീരപ്പൻ വേട്ടയെ ആസ്പദമാക്കി വെബ്സീരീസ് ഒരുങ്ങുന്നു. വീരപ്പൻ വേട്ടയെക്കുറിച്ച് പ്രത്യേക ദൗത്യ സംഘം തലവൻ വിജയകുമാർ ഐപിഎസ് എഴുതിയ 'വീരപ്പൻ കാച്ചിംഗ് ദി ബ്രിഗൻഡ്' എന്ന പുസ്‍തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കുന്നത്.

പ്രമുഖ സിനിമാ നിർമ്മാണക്കമ്പനിയായ ഇ 4 എൻറർടെയ്ൻമെൻറ് ആണ് സീരീസ് നിർമിക്കുന്നത്. പുസ്‍കത്തിൽ നിന്ന് സിനിമയോ സിരീസോ നിർമ്മിക്കാനുള്ള അവകാശം തങ്ങൾ സ്വന്തമാക്കിയെന്ന് ഇ 4 എൻറർടെയ്ൻ‍മെ‍ൻറ് അറിയിച്ചു.വീരപ്പനും തമിഴ്നാട്-കർണാടക സർക്കാരിന്റെ പ്രത്യേക ദൗത്യസംഘവും തമ്മിൽ 20 വർഷം നീണ്ടു നിന്ന പോരാട്ടം സീരീസിന്റെ ഭാ​ഗമാകും

കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് നിലവിൽ ചിത്രീകരണങ്ങൾ നടക്കുന്നത്. ഔട്ട്ഡോർ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുന്ന മുറയ്ക്ക് വെബ് സിരീസിൻറെ ചിത്രീകരണം ആരംഭിക്കുമെന്നും ഇ 4 എൻറർടെയ്ൻ‍മെൻറ് വ്യക്തമാക്കി. പുസ്തകം വെബ് സീരീസാകുന്നതിൽ സന്തോഷമുണ്ടെന്ന് വിജയകുമാർ ട്വിറ്ററിലൂടെ പ്രതികരിച്ചു.

വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസംഘം തലവനായി വിജയകുമാർ എത്തുന്നത് 2003ലാണ്. ഓപറേഷൻ കൊക്കൂൺ എന്നായിരുന്നു വിജയകുമാർ തൻറെ ദൗത്യത്തിനു നൽകിയിരുന്ന പേര്. ഇന്ത്യ കണ്ട കണ്ട ഏറ്റവും വലിയയ ചന്ദനക്കടത്തുകാരനിൽ നിന്ന് കൊടും കൊള്ളക്കാരനായുള്ള വീരപ്പന്റെ വളർച്ചയാണ് പുസ്തകം പ്രതിപാദിക്കുന്നത്. കന്നഡ സൂപ്പർസ്റ്റാർ ഡോ.രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകലും ദൗത്യസംഘത്തിന്റെ വെടിയേറ്റുള്ള വീരപ്പന്റെ മരണവും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.

‪#E4Entertainment is happy to share that we are entering the Web Series segment with one of the best true stories written by IPS Vijayakumar in his book “Chasing the Brigand“ #Veerappan ‬

Posted by E4 Entertainment on Wednesday, 29 July 2020

Content Highlights : Veerappan Web Series Produced by E4 entertainment