ലയാളത്തിലല ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി പേറുന്ന ജയരാജിന്റെ വീരം ഫെബ്രുവരി 24 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ വീ വില്‍ റൈസ് എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഓസ്‌ക്കര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകം മക്ബത്തും വടക്കന്‍പാട്ടിലെ ചന്തുവിനെയു കൂട്ടിയിണക്കിയാണ് ജയരാജ് വീരം ഒരുക്കിയത്. മക്ബത്തിലെ പോലെ ചതിയുടെ ഫലമായി ദുരന്ത പര്യവസായിയാണ് ചിത്രം. മുഖ്യ കഥാപാത്രത്തിന്റെ ആര്‍ത്തി, അതിമോഹം, ദ്രോഹം, വഞ്ചന ഇതിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. 

മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തില്‍ ചന്തു എന്ന മുഖ്യകഥാപാത്രത്തെ ബോളിവുഡ് താരം കുനാല്‍  കപൂറാണ് അവതരിപ്പിച്ചത്.

ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയില്‍ സ്‌നേഹം. ശാന്തം, കരുണം, അത്ഭുതം എന്നിവക്കുശേഷമുള്ള അഞ്ചാമത്തെ ചിത്രമാണ് വീരം. ഷേക്‌സ്പിയര്‍ നാടകങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.

ചന്ദ്രകലാ ആര്‍ട്ട്‌സിന്റെ ബാനറില്‍ ചന്ദ്ര മോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ അല്ലെണ പൊപ്ലെറ്റണ്‍, മേക്കപ്പ് ആര്‍ടിസ്റ്റ് ട്രെഫര്‍ പ്രൗഡ്, സംഗീത സംവിധായക ജെഫ് റോണ്‍ വിഷ്വല്‍ ഇഫക്റ്റ്‌സ് കമ്പോസറും കളറിസ്റ്റുമായ ജെഫ് ഓം എന്നിവരും ചിത്രത്തിന്റെ പിന്നണിയില്‍ പങ്കാളികളാണ്.