വീരത്തിലെ കുനാല്‍ കപൂറിന്റെ പുതിയ മേക്ക് ഓവറിനെ പ്രശംസിച്ച് ഹൃത്വിക് റോഷന്‍. 

ഡിയര്‍ സിന്ദഗിയിലെ റൊമിന്റിക് ഹീറോയുമായില്‍ നിന്ന് വീരത്തിലെ യോദ്ധാവിലേക്കുള്ള കുനാല്‍ കപൂറിന്റെ മാറ്റം ഏറെ വിശ്വസനീയമാണെന്ന് ഹൃത്വിക് കുറിച്ചു. വീരത്തെ ഇനിയും കാത്തിരിക്കുവാനുള്ള ക്ഷമ തനിക്കില്ലെന്നും  ഹൃത്വിക് കൂട്ടിച്ചേര്‍ത്തു.

ജയരാജ് സംവിധാനം ചെയ്യുന്ന വീരം, വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന വീരം 30 കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ്.