യരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വീരത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷേക്സ്പിയറിന്റെ മാക്ബത്തിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണു ഒരുക്കുന്നത്. കളരിപ്പയറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ ചിത്രം ചേകവര്‍ ചന്തുവിന്റെ കഥയാണു ചിത്രം പറയുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

നായകന്‍ പുറം തിരിഞ്ഞുനില്‍ക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍. രംഗ്‌ദേ ബസന്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കുനാല്‍ കപൂര്‍ ആണു വീരത്തില്‍ നായക വേഷത്തിലെത്തുന്നത്. കുനാല്‍ ട്വിറ്ററിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളായ 300, അവതാര്‍, ഹങ്കര്‍ ഗെയിംസ് എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫറായ അല്ലന്‍ പോപ്‌ലെട്ടനാണ്‌ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗ്ലാഡിയേറ്റര്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രെഫോര്‍ പ്രൗഡ് വീരത്തിനായി താരങ്ങളെ അണിയിച്ചൊരുക്കുന്നത്.