ചിത്രത്തിലെ രംഗം
നന്ദമൂരി ബാലകൃഷ്ണയുടെ സിനിമയിലെ രംഗങ്ങള്‍ എല്ലായ്പ്പോഴും ചര്‍ച്ചയാകാറുണ്ട്. ട്രെയിന്‍ മുകളില്‍ ബൈക്കോടിക്കുന്നതും വില്ലനെ അടിച്ചു തെറിപ്പിച്ച് ആകാശത്തേക്ക് വിടുന്നതുമെല്ലാം ബാലയ്യ എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ബാലകൃഷ്ണയ്ക്ക് നിസ്സാരം.
അദ്ദേഹത്തിന്റെ സിനിമകളില്‍ അതിശയോക്തി കലര്‍ന്ന എത്ര രംഗങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ആരാധകര്‍ക്ക് പരാതിയില്ല. ഇപ്പോള്‍ പുതിയ ചിത്രമായ വീര സിംഹ റെഡ്ഡിയിലെ ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരൊറ്റ ചവിട്ടില്‍ കാറിന്റെ പുറകുവശം വായുവിലേക്ക് ഉയര്‍ന്ന് തെന്നിപ്പോകുന്നതാണ് ദൃശ്യങ്ങളില്‍. 'എന്തൊരു സിനിമയാണിത്, രോമാഞ്ചം' എന്നാണ് ഒരാള്‍ ഈ രംഗത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
വീര സിംഹ റെഡ്ഡിയില്‍ ഇതുപോലുള്ള ഒട്ടേറെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കല്‍ റിലീസായെത്തിയ ചിത്രം 110 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗോപിചന്ദ് മലിനേനിയാണ്. ഹണി റോസ്, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
Content Highlights: Veera Simha Reddy Nandamuri Balakrishna car scene Viral Video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..