കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. അഭിനയത്തിന്റെ പേരില്‍ മാത്രമല്ല, നിലപാടുകളിലൂടെയും വ്യത്യസ്തയാണെന്ന് തെളിയിക്കുകയാണ് താരം. താന്‍ ബിയര്‍ അടിക്കുമെന്ന് അടുത്തിടെ വീണ തുറന്നു പറഞ്ഞിരുന്നു. മദ്യപിക്കുന്നത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിക്കുകയാണ് താരം. ഫെബ്രുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. 

veena
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം 

"മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത്.? അത് അത്ര വലിയ കുറ്റമാണോ? ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്.

അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ .അത് ഓരോരുത്തരുടെയും സ്വകാര്യ  ഇഷ്ടങ്ങളാണ്. പിന്നെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു ആഘോഷിക്കുന്നതും ട്രോള് വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവര്‍ ചിന്തിക്കുക" വീണ പറയുന്നു

Read More : 'ഒരു നല്ല പ്രണയിനിയാണ് ഞാൻ എന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും'

തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിലും തന്റെ നിലപാട് വീണ വ്യക്തമാക്കി. ഇന്ന വേഷങ്ങളെ ചെയ്യുള്ളൂ എന്ന നിബന്ധനകളൊന്നും തനിക്കില്ലെന്നും നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യുമെന്നും വീണ പറയുന്നു

"അഭിനയിക്കുമ്പോള്‍ നിബന്ധനകളൊന്നുമില്ല. നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യും. അല്ലാതെ ഇന്നതേ ചെയ്യൂ ഇന്നത് ചെയ്യില്ല എന്നില്ല. തിരക്കഥയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു അഭിനേത്രിക്ക് ഓപ്പണായിട്ടുള്ള ഒരു മനസാണ് എപ്പോഴും വേണ്ടതെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സ്‌ക്രിപ്റ്റില്‍ നല്ലൊരു കഥാപാത്രത്തിനായി എന്തും ചെയ്യും". 

വീണ നന്ദകുമാറുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം ഫെബ്രുവരി ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ

Content Highlights : Veena Nandhakumar asks Why are you afraid to open up about drinking Veena Interview