വീകം
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം 'വീകം' ഡിസംബര്‍ 9 ന് തീയേറ്ററുകളിലേക്ക് എത്തുന്നു. തീര്‍ത്തുമൊരു പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹന്‍, സംഗീതം- വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈന്‍- ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, ഫിനാന്‍സ് കണ്ട്രോളര്- അമീര്‍ കൊച്ചിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവന്, സൗണ്ട് ഡിസൈന്‍- അജിത് എ ജോര്‍ജ്, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്ട്ടിന് ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്, മുകേഷ് മുരളി, ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍, പി.ആര്.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: veekam starring dhyan sreenivasan to be released in december
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..