ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ; വൈറൽ ടീം പുറത്തിറക്കിയ 'വെടിക്കെട്ട്' ടീസർ


ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ്  'വെടിക്കെട്ട്'.

'വെടിക്കെട്ട്' സിനിമയുടെ പോസ്റ്റർ

പരസ്യപ്രചാരണത്തിൽ പുതുമകൾ മാത്രം കൊണ്ടുവന്നുകൊണ്ടിരിക്കുന്ന വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ടീസർ റിലീസിങ്ങിലും ആ പുതുമ നിലനിർത്തുകയാണ് അണിയറക്കാർ. അടുത്തകാലത്ത് വൈറലായ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗിൽ പറഞ്ഞിരിക്കുന്ന അതേ താരങ്ങളാണ് വെടിക്കെട്ടിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്ന് റിലീസ് ചെയ്ത വെടിക്കെട്ടിന്റെ ടീസർ നിമിഷങ്ങൾക്കകം തന്നെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് 'വെടിക്കെട്ട്'. ഇവർ ഇരുവരും തന്നെയാണ് ചിത്രത്തിലെ നായകന്മാരും. ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് നായിക. നാളിതുവരെ കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തിൽ എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

പശ്ചാത്തല സംഗീതം -അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ -പ്രിജിൻ ജെ.പി, പ്രൊഡക്ഷൻ കൺട്രോളർ -സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് -കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം -ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ -രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ -ഫീനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ - എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ -ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് -സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ -ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം -ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ -സുജയ് എസ് കുമാർ, ഗ്രാഫിക്സ് -നിധിൻ റാം, ഡിസൈൻ -ടെൻപോയിൻ്റ്, സ്റ്റിൽസ് -അജി മസ്ക്കറ്റ്, പി.ആർ.ഒ -പി. ശിവപ്രസാദ്.

Content Highlights: vedikkettu movie teaser released, bala, prithviraj sukumaran, unni mukundan and anoop menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented