ശ്രദ്ധായകര്‍ഷിച്ച് വെടിക്കെട്ടിലെ കല്യാണ പാട്ട്


വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിലൊരുങ്ങുന്ന വെടിക്കെട്ട്

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, പുതുമുഖതാരം ഐശ്യര്യ അനില്‍കുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഷിബു പുലര്‍കാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരി കണ്ടാമുറി, ജ്യോതിഷ് ബാബു, ജിതേഷ് ബാബു, സുബയ്യന്‍ പറവൂര്‍, വിനോദ് കലാഭവന്‍, സഞ്ജയ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച 'ഇന്ദീവരം പോലെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്. ബിബിന്‍ ജോര്‍ജ് എഴുതിയ ഗാനത്തിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയത് ഷിബു പുലര്‍ക്കാഴ്ച തന്നെയാണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ - ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്. ഒക്ടോബര്‍ 28 ന് തീയേറ്ററുകളിലെത്തുന്ന ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.



ഇരുന്നൂറോളം പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവുമാണ് സഹനിര്‍മ്മാണം.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍,ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവരാണ്. സജീഷ് താമരശ്ശേരി(കലാ സംവിധാനം), അല്‍ഫോണ്‍സ് ജോസഫ്(പശ്ചാത്തല സംഗീതം), പി.ശിവപ്രസാദ്(വാര്‍ത്ത പ്രചരണം) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: vedikkettu, malayalam new movie, song release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented