ഹൃത്വിക് വേദയായത് ഇങ്ങനെ; മേക്കിങ് വീഡിയോ ടീസര്‍


വീഡിയോയിൽ നിന്നും

പ്രമേയപരമായും അവതരണശൈലികൊണ്ടും തെന്നിന്ത്യയൊട്ടുക്കും തരംഗമുണ്ടാക്കിയ ചിത്രമാണ് പുഷ്‌കര്‍-ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ. ഇതേപേരില്‍ ഇവര്‍ തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നു എന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് വേഷത്തില്‍ സെയ്ഫ് അലി ഖാനും വിജയ് സേതുപതിയുടെ വേദ എന്ന വേഷത്തില്‍ ഹൃത്വിക് റോഷനുമാണ് എത്തുന്നത്. ഹൃത്വികിന്റെ കഥാപാത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ശേഖര്‍ സംഗീത സംവിധാനവും സാം സി.എസ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു. എസ്. ശശികാന്ത്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്, ഫ്രൈഡേ ഫിലിം വര്‍ക്‌സ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Vedha character teaser BTS video Vikram Vedha Hrithik Roshan Saif Ali Khan Pushkar Gayatri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented