'വായ മൂടെടാ പി.സി' : പി.സി ജോര്‍ജിനെതിരേ പ്രതിഷേധവുമായി പാര്‍വതി


പി.സി.ജോര്‍ജിന്റെ വായടക്കാനായി സെല്ലോടാപ്പ് വാങ്ങി അദ്ദേഹത്തിന് അയക്കുന്നതാണ് വായമൂടല്‍ ക്യാമ്പയിന്‍.

ലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. റിമൂവ് പിസി ജോര്‍ജ് എന്ന ഹാഷ്ടാഗ് കാമ്പയിനിന് പിന്നാലെ വായമൂടല്‍ കാമ്പയിനുമായാണ് പ്രതിഷേധം ചൂടുപിടിക്കുന്നത്. പി.സി.ജോര്‍ജിന്റെ വായടക്കാനായി സെല്ലോടാപ്പ് വാങ്ങി അദ്ദേഹത്തിന് അയക്കുന്നതാണ് വായമൂടല്‍ കാമ്പയിന്‍.

ഇപ്പോള്‍ കാമ്പയിനില്‍ പങ്കെടുത്ത് പി.സി ജോര്‍ജിനെതിരേയുള്ള പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാര്‍വതി.

'ഈ കാമ്പയിനിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. ഇയാളുടെ വൃത്തികെട്ട വാക്കുകള്‍ കൊണ്ടുള്ള ഛര്‍ദ്ദി അവസാനിപ്പിക്കുക, നമ്മുടെ കന്യാസ്ത്രീയുടെ പോരാട്ട വീര്യത്തിന് സല്യൂട്ട്' എന്നാണ് 'വായ്മൂടല്‍ ക്യാമ്പയിന്‍', 'വായ മൂടെടാ പി.സി', 'പോട്ടി മൗത്ത് പി.സി' എന്നീ ഹാഷ് ടാഗുകളോടെ പാര്‍വതി കുറിച്ചത്

ജോര്‍ജിനെതിരേ ബോളിവുഡ് താരങ്ങളടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ബോളിവുഡ് താരം രവീണ ടണ്ടന്‍ അഭിപ്രായപ്പെട്ടു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നതായും ഇത് ഛര്‍ദിക്കാന്‍ ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.

ജോര്‍ജിനെതിരേ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 20 ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുകയാണ്. കോട്ടയത്ത് വച്ചാണ് എം.എല്‍.എ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.

Content Highlights : vayamoodal campaign against PC george parvathy actress film fraternity against p c george

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented