'പാട്ടിന്റെ വസന്തകാലം തീർന്നിട്ടില്ല, ആസ്വാദകർക്കിനിയും നല്ല പാട്ടുകൾ കിട്ടിക്കൊണ്ടിരിക്കും'


കഥയ്ക്കും കാലത്തിനുമനുസരിച്ച് പാട്ടുകൾ പിറക്കുമ്പോഴും സംഗീതത്തിനനുസരിച്ച് പാട്ടുകളെഴുതുന്നതിൽ പരിമിതികളുമുണ്ട് -അദ്ദേഹം പറഞ്ഞു.

വയലാർ ശരത്ചന്ദ്രവർമ | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി

ഷാർജ: മലയാളസിനിമയിൽ പാട്ടിന്റെ വസന്തകാലം തീർന്നിട്ടില്ലെന്ന് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ. ആസ്വാദകർക്കിനിയും നല്ല പാട്ടുകൾ കിട്ടിക്കൊണ്ടിരിക്കും. എന്നാൽ, പുറത്തിറങ്ങുന്ന പുതിയപാട്ടുകളിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് കുറച്ചുമാത്രമാണെന്നതും യാഥാർഥ്യമാണ്. കഥയ്ക്കും കാലത്തിനുമനുസരിച്ച് പാട്ടുകൾ പിറക്കുമ്പോഴും സംഗീതത്തിനനുസരിച്ച് പാട്ടുകളെഴുതുന്നതിൽ പരിമിതികളുമുണ്ട് -അദ്ദേഹം പറഞ്ഞു. ഷാർജയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശരത്ചന്ദ്ര വർമ.

പണ്ടുകാലത്ത് ഗാനരചയിതാക്കൾക്ക് എഴുത്തിൽ സ്വാതന്ത്ര്യം കിട്ടിയിരുന്നെങ്കിൽ പുതിയകാലം ഒട്ടേറെ നിബന്ധനകളിൽ കെട്ടുപിണഞ്ഞുകിടക്കുകയാണ്. ആലുവ ഗസ്റ്റ് ഹൗസിലിരുന്ന് ‘‘ആയിരം പാദസരങ്ങൾ കിലുങ്ങി’’ എന്ന പാട്ട് അച്ഛനെഴുതുന്നത് കണ്ടിട്ടുണ്ട്. പിന്നീട് മലയാളത്തിലെ മനോഹരഗാനമായി അതുമാറുമ്പോൾ ഇരട്ടിസന്തോഷമാണ് - ശരത്ചന്ദ്രവർമ പറഞ്ഞു. ‘അഴകുള്ള സെലീന’ അടക്കമുള്ള ചിത്രങ്ങളുടെ പണിപ്പുരയിൽ ചെന്നൈയിൽ അച്ഛൻ വയലാർ രാമവർമയോടൊപ്പം കഴിഞ്ഞകാലവും അദ്ദേഹം ഓർമിച്ചു.



വയലാറിന്റെ 47-ാമത് ചരമവാർഷികം ആലപ്പുഴ വയലാർ രാഘവപ്പറമ്പിലെ വീട്ടിൽ 27-ന് ആചരിക്കും. എന്നാൽ അന്നേദിവസം ശരത്ചന്ദ്രൻ ഡൽഹിയിലായിരിക്കും. കേന്ദ്രസംഗീത നാടക അക്കാദമി അംഗമായി ചുമതലയേൽക്കുന്ന ദിവസമാണ് അച്ഛന്റെ ചരമദിനവും കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: vayalar sarathchandra varma speech in sharjah, vayalar sarathchandra varma press meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented