Varun Dhawan, Neetu Kapoor
ബോളിവുഡ് താരങ്ങളായ വരുൺ ധവാനും നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചു. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന 'ജഗ് ജഗ് ജീയോ' എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയായിരുന്നു ഇരുവരും. രാജ് മെഹ്തയ്ക്കും കോവിഡ് പോസിറ്റീവാണ്. താരങ്ങൾക്കും സംവിധായകനും രോഗം സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.
അതേസമയം ഇതേ സിനിമയിലെ മറ്റ് പ്രധാന താരങ്ങളായ അനിൽ കപൂറിനും കിയാര അദ്വാനിക്കും കോവിഡ് നെഗറ്റീവ് ആണ് ഫലം.
കഴിഞ്ഞ മാസമാണ് ജഗ് ജഗ് ജീയോയുടെ ചിത്രീകരണം ആരംഭിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം നീതു കപൂറിൻറെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
ഭാര്യാഭർത്താക്കന്മാരുടെ വേഷമാണ് ചിത്രത്തിൽ വരുൺ ധവാനും കിയാരയ്ക്കും. വരുണിന്റെ മാതാപിതാക്കളുടെ വേഷത്തിലാണ് നീതുവും അനിലുമെത്തുന്നത്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം 2021 ൽ റിലീസിനെത്തിക്കാനാണ് തീരുമാനം
Content highlights : Varun Dhawan, Neetu Kapoor and Raj Mehta test positive COVID-19 amid the filming of Jug Jugg Jeeyo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..