രിത്രസംഭവമായ മലബാര്‍ കലാപവും തുടര്‍ന്നുള്ള സംഭവങ്ങളെയും അടിസ്ഥാനമാക്കി നാലു സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന കഥാപാത്രത്തെ മുഖ്യകഥാപാത്രമാക്കിയാണ് സിനിമകള്‍ ഒരുക്കുന്നത്. ഒരേ ചരിത്രസംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരേ സമയം നാലു സിനിമകള്‍ ഒരുങ്ങുന്നത് അപൂര്‍വ സംഭവമാണ്.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനം സംവിധായകന്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സിനിമയ്‌ക്കെതിരെ പ്രതിഷേധവും സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും പ്രൊജക്ടുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ആഷിക് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

ഇതിനു പുറമെ, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് 'ദ ഗ്രേറ്റ് വാരിയംകുന്നന്‍' എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതേ പേരില്‍ അദ്ദേഹം സംവിധാനം ചെയ്ത നാടകമാണ് സിനിമയാക്കുന്നത്. പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നന്‍' എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്നിരുന്നു. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിന്റെ പ്രമേയവും ഇതു തന്നെയാണ്.

Content Highlights : Variyan Kunnathu Kunjahammed Haji movie aashiq abu prithviali akbar ibrahim vengara pt kunjumuhammed