ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയിലുണ്ടായിരുന്ന വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ വിശേഷവുമായി അലി അക്ബര്‍.

'1921  പുഴ മുതല്‍ പുഴ വരെ' എന്നാണ് അലി അക്ബര്‍ ചിത്രത്തിന്റെ പേര്. ആഷിക് അബുവും പൃഥ്വിരാജും ഇതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അലി അക്ബര്‍ '1921  പുഴ മുതല്‍ പുഴ വരെ' ഒരുക്കുമെന്ന് വ്യക്തമാക്കിയത്.

വാരിയന്‍ കുന്നന്‍ ചിത്രത്തില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്‍മാറിയെങ്കിലും തന്റെ സിനിമയുമായി മുന്നോട്ടുപോവുകയാണെന്ന് അലി അക്ബര്‍. ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ച്ചിരിക്കുകയാണ് അദ്ദേഹം.

തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നനെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ വേഷമിടുന്നു. പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. അതിനായി മമ ധര്‍മ എന്ന പേരില്‍ ഒരു കാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു.

Content Highlights: variyam kunnath kunjahammed haji Ali Akbar movie location stills