ട്രെയ്ലറിൽ നിന്നും
വിജയ് നായകനായ ചിത്രം 'വാരിസി'ന്റെ ട്രെയ്ലര് റിലീസ് ചെയ്തു. ആക്ഷനും പാട്ടുകളും തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും ചേര്‍ന്ന് വിജയ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമ നല്‍കുമെന്ന സൂചനകളാണ് ട്രെയ്ലര് നല്‍കുന്നത്. റിലീസ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ തന്നെ 23 ലക്ഷത്തില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.
വംശി പൈഡിപ്പള്ളിയാണ് 'വാരിസ്' സംവിധാനം ചെയ്യുന്നത്. വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മാണം.
ശരത്കുമാര്, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്ത ഷണ്മുഖനാഥന്, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്, ശ്രീമാന്‍, വി.ടി. ഗണേശന്, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് മറ്റഭിനേതാക്കള്‍.
സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗാനരചയിതാവ് വിവേകാണ് അഡീഷണല്‍ തിരക്കഥ. കാര്‍ത്തിക് പളനി എഡിറ്റിങ്ങും പ്രവീണ്‍ കെ.എല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
Content Highlights: Varisu Trailer, Vijay Thalapathy, Rashmika |Vamshi Paidipally Dil Raju S.Thaman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..