Thunivu, Varisu
വിജയ് ചിത്രം വാരിസിനും അജിത് നായകനായ തുനിവിനും കേരളത്തില്‍ വന്‍വരവേല്‍പ്പ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടുന്നത്. തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങിയത്. ഗോദയില്‍ ആര് ആരെ വീഴ്ത്തും, ആര് ആര്‍ക്ക് കീഴടങ്ങുമെന്നറിയാന് തെന്നിന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനംചെയ്യുന്ന ബഹുഭാഷാചിത്രമാണ് വാരിസ്. ഒരേസമയം തമിഴിലും തെലുഗുവിലുമായി ഒരുങ്ങുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. തെന്നിന്ത്യന്‍ സെന്സേഷന് രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാകുന്നത്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയചിത്രത്തിനുള്ള 2019-ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി.
കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു എന്റര്‍ടൈനര്‍ എന്നാണ് വാരിസിനെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ ഏറെ വ്യത്യസ്തമാണ് വാരിസ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ ശരത്കുമാര്- വിജയ് അച്ഛന് മകന് കോമ്പോയും എസ്. തമന്റെ പശ്ചാത്തല സംഗീതവും മികച്ച കയ്യടിയാണ് നേടുന്നത്.
നേര്‍ക്കൊണ്ട പാര്‍വൈ, വാലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം എച്ച്. വിനോദും അജിത്തും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജുവാരിയരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അസുരനുശേഷം തമിഴില്‍ മഞ്ജുവാരിയരുടെ കരിയര്‍ ബ്രേക്ക് പെര്‍ഫോമന്‍സായിരിക്കും തുനിവ് എന്നാണ് വിലയിരുത്തല്‍.
ബാങ്ക് മോഷണമാണ് തുനിവിന്റെ പ്രമേയം. . ആക്ഷന്‍ രംഗങ്ങളിലെ മഞ്ജുവിന്റെയും അജിതിന്റെയും പ്രകടനം കയ്യടി നേടുകയാണ്. ലോകേഷ് കനകരാജിന്റെ വിക്രത്തിനു ശേഷം തമിഴ് സിനിമയില്‍ സംഭവിച്ച ഏറ്റവും സാങ്കേതികമികവ് കാഴ്ച വച്ച ചിത്രമാണ് തുനിവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടുമണിക്കൂര്‍ 25 മിനിറ്റും 48 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോണ്‍ കൊക്കെന്‍, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേംകുമാര്‍, ആമിര്‍, അജയ്, സബി, ജി.പി. മുത്തു തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്.
Content Highlights: Varisu thunivu review, audience Reaction, Vijay, Ajith kumar, pongal release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..