എനിക്ക് 5 മിനിറ്റ് മാത്രമേ മര്യാദയോടെ സംസാരിക്കാന്‍ പറ്റൂ; വാരിസ് ഡിലീറ്റഡ് സീന്‍


1 min read
Read later
Print
Share

Varisu

വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് എന്ന ചിത്രം തിയേറ്ററുകളില്‍ ഗംഭീര വിജയമാണ് നേടിയത്. ജനുവരി 11 തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 310 കോടിയോളം രൂപയാണ് വരുമാനം നേടിയത്.

ഫെബ്രുവരി 22 ന് ആയിരുന്നു ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രംഗം പങ്കുവെച്ചിരിക്കുകയാണ് പ്രൈം. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രവും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയിന്റെ ഗംഭീര സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ രംഗം. ഈ രംഗം എന്തുകൊണ്ട് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരാധകര്‍ ചോദിക്കുന്നു.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രശ്മിക മന്ദാന, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. എസ് തമന്റെ ആണ് സംഗീതം.


Content Highlights: Varisu Deleted Scene Vijay Prakash Raj Amazon Prime video

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
കൊല്ലം സുധി ഭാര്യ രേണു, മക്കളായ രാഹുല്‍, ഋതുല്‍ എന്നിവര്‍ക്കൊപ്പം

2 min

ജീവിതത്തില്‍ സങ്കടക്കടല്‍ നീന്തിക്കയറിയ സുധി; സന്തോഷങ്ങളെല്ലാം മരണം കവര്‍ന്നപ്പോള്‍

Jun 5, 2023


Vinod Kovoor and Sudhi

2 min

ഇന്നലെ ഇത്തിരിനേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞതാണ്, വല്ലാത്ത ഒരു പോക്കായിപ്പോയി സുധീ -വിനോദ് കോവൂർ

Jun 5, 2023


actor mimicry artist kollam sudhi passed away in road accident at thrissur kaipamangalam

1 min

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലിയടക്കം മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

Jun 5, 2023

Most Commented