ചിത്രത്തിന്റെ പോസ്റ്റർ
പൊങ്കൽ ചിത്രമായി റിലീസ് ചെയ്ത വാരിസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് 4.37 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട് . തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാമുളള ഒരു ഫാമിലി ചിത്രമാണ് വാരിസ് എന്നാണ് പ്രേക്ഷകാഭിപ്രായം.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദന്നയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഹരിപിക്ചേഴ്സ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്
പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ആമസോൺ പ്രൈം വീഡിയോ വൻ തുകയ്ക്കാണ് ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 25 കോടി രൂപയോളമാണ് കളക്ഷൻ നേടിയിരിക്കുന്നത്. അതിൽ തമിഴ്നാടിന് പുറത്തുനിന്ന് മാത്രം 9 കോടി രൂപ നേടിയിട്ടുണ്ട്. വിജയിയുടെ മാസ് രംഗങ്ങൾ, നാല് ഫൈറ്റ് സീക്വൻസുകൾ, ഗാനങ്ങൾ, അമ്മ - മകൻ സെന്റിമെന്റ്സ് തുടങ്ങിയവയായിരുന്നു വാരിസിന്റെ ഹൈലൈറ്റുകൾ.
Content Highlights: Varisu, Thalapathy Vijay, Vijay, Rashmika Mandhana, Prakash Raj
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..