ബോക്‌സോഫീസില്‍ മത്സരിക്കാന്‍ വിജയും പ്രഭാസും; വാരിസും ആദിപുരുഷും ക്ലാഷ് റിലീസിനൊരുങ്ങുന്നു


വാരിസ്, ആദിപുരുഷ് പോസ്റ്റർ | twitter

ഇളയദളപതി വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. തെലുങ്കിലെ പ്രമുഖ സംവിധായകനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ദീപാവലി ദിനത്തില്‍ പുറത്തുവിട്ടിരുന്നു. വാരിസ് പൊങ്കല്‍ റിലീസായി പ്രേക്ഷകര്‍ക്ക്് മുന്നിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയിന്റെ 66-ാം ചിത്രമാണ് വാരിസ്. പ്രകാശ് രാജും എസ്.ജെ. സൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.



വിജയ് ചിത്രത്തിന് ക്ലാഷ് റിലീസായി പ്രഭാസിന്റെ ആദിപുരുഷ് എത്തും. പൊങ്കലിന് രണ്ടുദിവസം മുന്‍പായിരിക്കും ആദിപുരുഷിന്റെ റിലീസ്. പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലിറങ്ങുന്ന 'ആദിപുരുഷി'ന്റെ ടീസര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്നു എന്ന പ്രഖ്യാപനത്തോടെ വന്ന ചിത്രം കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതി തോന്നിക്കുന്നുവെന്നാണ് വിമര്‍ശനം. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.

Content Highlights: Varisu and Adipurush to clash at the box office for Sankranti


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented