നൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ മടങ്ങിയെത്തിയ സുരേഷ് ഗോപിയെ വരവേറ്റ് മകന്‍ ഗോകുല്‍ സുരേഷ് ഗോപി. ചിത്രത്തില്‍ മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം സുരേഷ് ഗോപിയുടെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ്. 

''വെല്‍ക്കം ബാക്ക് എസ്.ജി'' എന്നാണ് ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഗോകുലിന്റെ പോസ്റ്റിന് താഴെ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തി. 

മുന്‍കോപവും പരിഭ്രമവും നാണവും കലര്‍ന്ന മധ്യവയസ്‌കനായ മേജര്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രം സുരേഷ് ഗോപിയുടെ കയ്യില്‍ ഭദ്രമായിരുന്നു. തുടക്കത്തില്‍ മാസസികാസ്വാസ്ഥ്യമുള്ള ഒരാളായും പിന്നീടങ്ങോട്ട് റൊമാന്റിക്കായും തിളങ്ങിയ സുരേഷ് ഗോപി ഇത്തരത്തില്‍ ഒരു വേഷം ചെയ്യുന്നത് ആദ്യമായാണ്. ശോഭനയും സുരേഷ് ഗോപിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

Content Highlights: varane avashyamundu, Gokul Suresh Gopi praises Father, Sobhana, Anoop Sathyan, Dulquer Salmaan, Kalyani Priyadarshan