നൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളില്‍ കണ്ണുനട്ടിരിക്കുമ്പേള്‍ സീനുകള്‍ക്കിടയില്‍ മിന്നിമായുന്ന ഒരു മുഖമുണ്ട്. 'അച്ഛന്റെ' സൂപ്പര്‍ ഇടി കണ്ട്  സമീപത്തെ ഒരു ഫ്‌ലാറ്റില്‍ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. സിനിമ കണ്ടവര്‍ പോലും ഒരു പക്ഷേ മാധവിന്റെ മുഖം അത്ര പെട്ടെന്ന് ഓര്‍ക്കാനിടയില്ല. ഇടി സീക്വന്‍സുകള്‍ക്കിടയില്‍ രംഗത്തില്‍ മിന്നിമറഞ്ഞ് പോകുന്നേയുള്ളൂ.

മേക്കിംഗ് വീഡിയോയില്‍ മാധവ് സെറ്റിലേക്ക് വരുന്നതും സുരേഷ്‌ഗോപിയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതും മകനെ അച്ഛന്‍ ആശ്ലേഷിക്കുന്നതും കാണാം. സംവിധായകന്‍ അനൂപ് സത്യന്‍ പോലും ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. അച്ഛനെ കാണാന്‍ സെറ്റില്‍ വന്ന മാധവ് വളരെ യാദൃശ്ചികമായി ആ രംഗത്തില്‍ പ്രത്യക്ഷപ്പെട്ടതാണ്‌.

Content Highlights : varane avashyamundu fight sequence making video madhav suresh on sets