സുരേഷ് ഗോപിയും ശോഭനയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്'. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 2020ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയവും കരസ്ഥമാക്കിയിരുന്നു. ദുല്‍ഖറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ഇപ്പോഴിതാ ചിത്രത്തിലെ ചില ഡിലീറ്റഡ് രംഗങ്ങളുമായി എത്തിയിരിക്കുകയാണ് അണിയറപ്രവത്തകര്‍. സംവിധായകന്‍ അനൂപ് സത്യന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

ചിത്രത്തില്‍ വേഷമിട്ട നടനും സംവിധായകനുമായ ജോണി ആന്റണിയും ഡിലീറ്റഡ് വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: varane avashyamund deleted scene video, suresh Gopi, Dulquer Salmaan, Sobhana