എ.സി ഷോറൂമിലെ കൗണ്ടറിലിരിക്കുന്ന പയ്യന്‍ നിക്കിയെ ഇന്നെന്തേ നോക്കീല?


മലയാളി പ്രേക്ഷകര്‍ ഏറെ സ്‌നേഹിച്ച താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങിയത്.

-

സുരേഷ് ഗോപി, ദുല്‍ഖര്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഡിലീറ്റഡ് രംഗം പുറത്തിറങ്ങി. കല്യാണിയും ശോഭനയുമുള്ള ഒന്നിച്ചുള്ള രസകരമായ രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഫൈനല്‍ കട്ടിനു തൊട്ടു മുമ്പ് ഞങ്ങള്‍ക്ക് ഈ രംഗം നീക്കം ചെയ്യേണ്ടിവന്നു. ശോഭനയുടെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ ആദ്യമായി പരിചയപ്പെട്ടതിന് ശേഷം വരുന്ന രംഗമാണിത്. സിജു വില്‍സനുമായുള്ള കല്യാണിയുടെ 'അറേഞ്ച് ഡേറ്റ്' കൂടിക്കാഴ്ച്ച ഈ രംഗത്തിനു ശേഷമാണ്.' വിഡിയോ പങ്കുവച്ച് സംവിധായകന്‍ അനൂപ് സത്യന്‍ കുറിച്ചു.

മലയാളി പ്രേക്ഷകര്‍ ഏറെ സ്‌നേഹിച്ച താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഇരുവരുടെയും കോമ്പോയ്‌ക്കൊപ്പം ദുല്‍ഖര്‍-കല്യാണി താരജോഡികളെയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Content Highlights: Varane Avashyamund Deleted Scene 01 Shobana Kalyani Priyadharshan Anoop Sathyan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented