വീണ്ടും ഗംഗേ....; ചിരിയും ചിന്തയുമായി വരനെ ആവശ്യമുണ്ട് ടീസര്‍


വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

Varane Aavashyamundu Movie teaser

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യാ മേനോന്‍, അഹമ്മദ്, മീരാ കൃഷ്ണന്‍, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളാകുന്നു.

ശോഭനയും സുരേഷ് ഗോപിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സിനിമാരംഗത്തേക്ക് എത്തുന്നത്. സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെ വേഫാറര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളീധരന്‍ നിര്‍വഹിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയാണ് വേഫാറര്‍. കുറുപ്പ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു പിന്നാലെ ദുല്‍ഖര്‍ നിര്‍മിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റര്‍: തൊബി ജോബി.

Content Highlights: Varane Aavashyamundu Movie teaser, Release, Dulquer Salmaan, Sobhana, Suresh Gopi, Kalyani Priyadarshan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented