വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ അമ്മ ഛായയ്‌ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു വരലക്ഷ്മി. പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഒരാള്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എന്നാണ് വരലക്ഷ്മിയുടെ വിവാഹം എന്നതായിരുന്നു ചോദ്യം.

എന്നാല്‍ ചോദ്യം ഇഷ്ടപ്പെടാതിരുന്ന വരലക്ഷ്മി അല്പം രൂക്ഷമായാണ് മറുപടി നല്‍കിയത്.''ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതല്ല''- വരലക്ഷ്മി പറഞ്ഞു.

മുതിര്‍ന്ന നടന്‍ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി 2012 ല്‍ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബ, മാസ്റ്റര്‍ പീസ് തുടങ്ങി മൂന്നോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.  2021 ല്‍ ഏഴോളം സിനിമകളാണ് വരലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Content Highlights: Varalaxmi Sarathkumar gets angry after a media persion questions her about marriage