മ്മൂട്ടി ചിത്രമായി കസബയിലൂടെ മലയാളത്തിലെത്തിയ വരലക്ഷ്മി ജയറാം നായകനായ ആകാശമിഠായിയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. സമുദ്രക്കനി സംവിധാനം ചെയ്ത തമിഴ് ചിത്രം അപ്പയുടെ മലയാളം റീമേക്കാണ് ആകാശമിഠായി. സമുദ്രക്കനി തന്നെയാണ് മലയാള പതിപ്പിന്റെയും സംവിധായകന്‍.

ചിത്രത്തിന്റെ നിര്‍മാതാവുമായുള്ള അഭിപ്രായവ്യത്യാസമാണ് വരലക്ഷ്മിയെ ചിത്രത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചതെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.

പുരുഷമേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദി. വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.