പോടാ പോടി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി. നായിക വേഷങ്ങള്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളും ഒരുപോലെ വരലക്ഷ്മിക്കു വഴങ്ങും. വരലക്ഷ്മിയുടെ വിവാഹത്തെ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ഇതുവരെ പ്രചരിച്ചത്. തെന്നിന്ത്യന്‍ നടന്‍ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന് സംസാരമുണ്ടായിരുന്നു.

എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇനി വരലക്ഷ്മിയുടെ വരന്‍ ആരാണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വരലക്ഷ്മി രസകരമായ ഒരു കാര്യം പങ്കുവയ്ച്ചിരുന്നു. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് വരലക്ഷ്മി പറഞ്ഞു. 

പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസ് സഹതാരം അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞു.

Content Highlights: varalakshmi sarathkumar  reveals her prabhas