ന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി ഓര്‍ഡിനന്‍സ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി നടി വരലക്ഷ്മി ശരത്കുമാര്‍. ചെറിയ  പെണ്‍കുട്ടികളെ മാത്രമല്ല, ഏതൊരു പെണ്ണിനെയും അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നവര്‍ക്കും ഈ ശിക്ഷയാണ് കൊടുക്കേണ്ടത്. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ നല്‍കണം-വരലക്ഷ്മി ട്വിറ്ററില്‍ പറഞ്ഞു.

അപ്പോള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കും യുവതികള്‍ക്കും എന്തു സംഭവിക്കും. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ തന്നെ നല്‍കും. അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്ക് ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ സ്പര്‍ശിക്കാനാവില്ല. ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നു തന്നെ. അങ്ങനെ ചെയ്യുമ്പോള്‍ അവളെ ഏറ്റവും ക്രൂരമായ രീതിയിലാണ് നിങ്ങള്‍ ഉപദ്രവിക്കുന്നത്. ഇനി മേല്‍ ഒരു ബലാത്സംഗവും ഉണ്ടാവരുത്. ബലാത്സംഗം ചെയ്യുന്നവര്‍ക്കെല്ലാം വധശിക്ഷ ഉറപ്പാക്കണം-കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ വാര്‍ത്തയ്ക്കൊപ്പം വരലക്ഷ്മി ട്വീറ്റ് ചെയ്തു.

varalakshmi

varalakshmi sarathkumar on new ordinance death penalty for child rapists