അനൂപ് മേനോൻ
അനൂപ് മേനോന്, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് 'വരാല്'. ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ലണ്ടനില്‍ പുരോഗമിക്കുന്നു. അനൂപ് മേനോന് തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് 'വരാല്'.
അനൂപ് മേനോന്, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന് എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിര്‍വ്വഹിക്കുന്നത്.
സായ്കുമാര്, ആദില്‍ ഇബ്രാഹിം, മേഘനാഥന്, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, കൊല്ലം തുളസി, വലിയശാല രമേഷ്, മന്‍രാജ്, അഖില്‍ പ്രഭാകരന്, ബാലാജി, വിജയന് വി നായര്‍, മുഹമ്മദ് ഫൈസല്‍, ജനത വിജയന്, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാല്‍ജി, ജയകൃഷ്ണന്, ജിബി എബ്രഹാം, ജോണ്‍ ഡാനിയല്‍ ചാരുമ്മൂട്, ജെയ്സ് ജോസ്, സുധീര്‍ ചേര്‍ത്തല, മാധുരി ബ്രിഗാന്‍സ, പ്രിയങ്ക, ഗൗരി നന്ദ, നിത പ്രോമി, ശോഭ സിംങ്ങ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രൊജക്ട് ഡിസൈനര്‍ എന്‍.എം ബാദുഷ. പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്, ബി.ജി.എം: ഗോപി സുന്ദര്‍, സംഗീതം: ഗോപി സുന്ദര്‍, നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ഷെറിന് സ്റ്റാന്‍ലി, അഭിലാഷ് അര്ജുനന്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍; കെ.ആര് പ്രകാശ്, സ്റ്റില്‍സ്- ഷാലു പെയാട്, പി.ആര്.ഒ - പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Varal Movie, Anoop Menon, Sunny Wayne, Kannan Thamarakulam, Prakash Raj, London
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..