വരദ സേതു ജുറാസിക് വേൾഡിൽ, വരദ സേതു ഉണ്ണിമുകുന്ദനൊപ്പം
ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ മലയാളികള്‍ക്ക് അഭിമാനമായി വരദ സേതു എന്ന അഭിനേത്രി. ഉണ്ണി മുകുന്ദനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനം എന്ന ചിത്രത്തിലെ നായികയാണ് വരദ സേതു.
കേരളത്തിലാണ് വരദ ജനിച്ചത്. അഭയ സേതു എന്ന ഇരട്ടസഹോദരിയുണ്ട്. ഡോക്ടര്‍മാരാണ് മാതാപിതാക്കള്‍. ചെറുപ്പത്തില്‍ത്തന്നെ ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഈസ്റ്റിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയ ന്യൂകാസില്‍ ഓണ്‍ ടൈനില്‍ വളര്‍ന്നു. സേത്ത് ഡാം അലന്‍സ് സ്കൂളുകളിലായിരുന്നു വിദ്യഭ്യാസം. ദേശീയ യൂത്ത് തിയേറ്ററിലെ അംഗമായിരുന്നു. ആറാമത്തെ ഫോമിന്റെ അവസാന വര്‍ഷത്തില്‍, 2010 ലെ മിസ്സ് ന്യൂകാസില്‍ മത്സരത്തില്‍ സേതു വിജയിച്ചു. ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ വെറ്ററിനറി മെഡിസിന് പഠിച്ച അവര്‍ പിന്നീട് ഫിസിയോളജിയിലേക്ക് മാറി. ചെറുപ്പം മുതലേ സേതു ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്.
2010 ല്‍ ഇംപ്രഷന്‍സ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബ്രിട്ടീഷ് ത്രില്ലറായ സ്കെറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇംഗ്ലീഷ്; ആന്‍ ഓട്ടം ഇന്‍ ലണ്ടന്‍, നൗ യു സീമീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ബിബിസി സംപ്രേഷണം ചെയ്യുന്ന ഹാര്‍ഡ് സണ്‍ എന്ന ക്രൈം സീരിയലില്‍ ഡി എസ് മിഷല്‍ അലി എന്ന കഥാപത്രത്തിലൂടെയാണ് പ്രശസ്തയായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..