വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ പ്രതികരണവുമായി നടി സാമന്ത രം​ഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാൽ തുടർച്ചയായി വരുന്ന കള്ളപ്രചരണങ്ങളിൽ താൻ തകർന്നുപോകില്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സാമന്തയ്ക്ക് പിന്തുണയറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി വനിത വിജയകുമാർ. "സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകൾ നമ്മൾ പകർത്തുന്ന ചിത്രങ്ങളേ നോക്കൂ, വീഡിയോ വ്യത്യസ്തമായിരിക്കും. ജീവിതം വളരെ അമൂല്യമായതാണ് അതിനെക്കുറിച്ച് ആശങ്കപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതല്ല..എന്തിനും ഒരു കാരണമുണ്ട്. മുന്നോട്ട് പോവുക. നിനക്ക് എല്ലാ കരുത്തും ആശംസിക്കുന്നു..."വനിത സോഷ്യൽ മീഡിയയിൽ കുറിച്ചു.

നടൻ നാഗചൈതന്യയുമായി വിവാഹമോചിതയാകുന്ന വിവരം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സാമന്ത പരസ്യമായി അറിയിച്ചത്. 2017ലായിരുന്നു ഇവരുടെ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയുന്നത്. 

ഇതിനിടെയാണ് സാമന്തയ്ക്കെതിരേ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ ഉയർന്നത്. "തന്റെ കാര്യത്തിൽ സ്‌നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളിൽ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവർ പറയുന്നത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗർഭച്ഛിദ്രം നടത്തിയെന്നുമാണ്.

വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാൻ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടർച്ചയായി ആക്രമിക്കുകയാണ്. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകർക്കുകയില്ല"- വിമർശകരോടുള്ള പ്രതികരണമായി  സാമന്ത കുറിച്ചു.

content highlights : Vanitha Vijayakumar's advice to Samantha on divorce with Nagachaithanya controversies