ലൈവ് അഭിമുഖത്തിൽ നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാർ. നേരത്തെ വനിതയും പീറ്റർ പോളും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലക്ഷ്മി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. അതുകൂടാതെ പീറ്റർ പോളിന്റെ മുൻഭാര്യ എലിസബത്തുമായി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ അഭിമുഖവും വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരെയും പങ്കെടുപ്പിച്ച് സ്വകാര്യ യൂട്യൂബ് ചാനൽ ലൈവ് അഭിമുഖം സംഘടിപ്പിച്ചത്. താൻ ചർച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് വന്നതെന്നും പറഞ്ഞുകൊണ്ടാണ് വനിത പൊട്ടിത്തെറിച്ചത്. ലക്ഷ്മിയെ മറുപടി പറയാൻ അനുവദിക്കാതെയായിരുന്നു വനിത  ആരോപണങ്ങൾ നിരത്തിയത്.

"രണ്ട് പേരുടെ ഇടയിൽ നടന്ന ഒരു കാര്യത്തെക്കുറിച്ച് പുറത്ത് നിന്നുള്ളയാൾക്ക് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ?എവിടുത്തെ ജഡ്ജിയാണ്. വിവാഹപ്രശ്നങ്ങളിൽ ഇടപെടാൻ നിങ്ങൾക്ക് എന്ത് യോഗ്യത? ചാനലിൽ വന്നിരുന്ന് നിഷ്കളങ്കരായ ജനങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് അവരുടെ ജീവിതം നശിപ്പിക്കുന്നു." വനിത പറയുന്നു.

എന്നാൽ ഒരു അവതാരകൻ വിളിച്ചിട്ടാണ് താൻ ലൈവിൽ എത്തിയതെന്നും ഇങ്ങനെ തെരുവിൽ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാൻ താൽപര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. ഇതിന് പിന്നാലെ വനിത വീണ്ടും അസഭ്യവർഷം നടത്തുകയായിരുന്നു.

"നീ ആരാണ് പുരുഷനെ മോശം പറയാൻ. നിന്നെ പോറ്റുന്ന പുരുഷനാണ് മോശക്കാരൻ. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാൻ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകർക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവിൽ വഴക്കു കൂടുന്നത് ആരാണ്. മറുപടി പറ. ചെരുപ്പൂരി അടിക്കും നിന്നെ. നീ ആരാണെന്ന് എനിക്ക് ശരിക്ക് അറിയാം. ഞാനും സിനിമയിൽ തന്നെയുള്ള ആളാണ്" -വനിത പറയുന്നു.

അസഭ്യവർഷം കൂടിയതോടെ ലക്ഷ്മി രാമകൃഷ്ണൻ ഫോൺ കട്ട് ചെയ്ത് അഭിമുഖം പാതിവഴിയിൽ നിർത്തുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ ട്രോളുകളും സജീവമായി.

Content Highlights : Vanitha Vijayakumar against lakshmi ramakrishnan On live Interview